കോവിഡ് പ്രതിസന്ധിയിൽ കപ്പലിലെ ജോലിയിൽ നിന്ന് അവധിക്ക് വന്ന യുവാവ് ഒറ്റ മണിക്കൂർ കൊണ്ട് രാജ്യത്ത് പ്രശസ്തനായി. ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടി വയനാട് സ്വദേശിയായ അഖില്‍രാജാണ് അപൂർവ്വമായ ഈ നേട്ടത്തിന് അർഹനായത്. ഒരു മണിക്കൂറിനുള്ളില്‍ 25 ലോകോത്തര കാര്‍ ബ്രാന്‍ഡുകളുടെ കലാപരമായി ലോഗോകള്‍ ഇലയില്‍ ഡിസൈൻ ചെയ്താണ് മാനന്തവാടി പാണ്ടിക്കടവ് സ്വദേശി കൃഷ്ണകൃപയിൽ അഖില്‍രാജ് ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോര്‍ഡ്സിൽ ഇടം നേടിയത് . . ബ്രിട്ടനിലെ ആഡംബര കപ്പലിൽ റസ്റ്റോറന്റ് ജീവനക്കാരനായ അഖില്‍ രാജ് അവധിക്ക് നാട്ടില്‍ വന്നതിനിടയില്‍ കോവിഡ് വ്യാപനം കാരണം മടക്കയാത്ര മുടങ്ങി.ജനുവരിയിൽ മാത്രമേ ഇനി രാജ്യാന്തരതലത്തിൽ കപ്പൽ സർവീസ് ആരംഭിക്കുകയുള്ളൂ. വിരസത അകറ്റാനാണ് മുഖചിത്രങ്ങളും മറ്റും ഇലയില്‍ നിർമ്മിക്കാൻ ശ്രമിച്ചത്. ആദ്യം പ്ലാവിലയിൽ ആയിരുന്നു തുടക്കം .പിന്നീട് ആലിലയിലേക്ക് മാറി.
Read more at: https://newswayanad.in/2020/11/36424